ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ രണ്ടിനും മൂന്നിനും അവധി

By News Desk · 25 Nov 2024, 03:32 PM

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ദുബൈയിലെ സ്വകാര്യ മേഖലയിലെ നഴ്‌സറികള്‍ മുല്‍ യൂണിവേഴ്‌സിറ്റികള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ അവധിയായിരിക്കുമെന്നും സ്ഥാപനങ്ങളെല്ലാം ഡിസംബര്‍ നാലിന് ബുധനാഴ്ച മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂവെന്നും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ രൂപീകൃതമായതിന്റെ 53ാം വാര്‍ഷികമാണ് ഡിസംബര്‍ രണ്ടിന് രാജ്യം സമുചിതമായി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ദുബൈയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലക്കും ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ രണ്ടും മൂന്നും ശമ്പളത്തോട്് കൂടിയ അവധിയാണെന്ന് നേരത്തെ ദുബൈ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യുഎഇ ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് ഇമറാത്തിസേഷന്‍ വകുപ്പാണ് ഈ മേഖലകള്‍ക്കെല്ലാം നേരത്തെ അവധി പ്രഖ്യാപിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#Eid Al Ittihad#Holiday

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›