ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: നാല് എമിറേറ്റുകള്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു

By News Desk · 03 Dec 2024, 04:44 PM

അജ്മാന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇയിലെ നാല് എമിറേറ്റുകള്‍ ഗതാഗത പിഴയില്‍ 50 ശതമാനം കഴിവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നീ എമിറേറ്റുകളാണ് പിഴയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ഫുജൈറ പൊലിസ് ദേശീയദിനമായ ഡിസംബര്‍ രണ്ട് മുതല്‍ എമിറേറ്റില്‍ സംഭവിച്ച ഗതാഗത നിയമലംഘനങ്ങളിലെ പിഴയില്‍ 50 ശതമാനം കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 53 ദിവസത്തേക്കാണ് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് മുന്‍പുള്ള പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. വാഹനം കണ്ടുകെട്ടിയത് പിഴയടച്ച് ബ്ലാക്ക് പോയന്റ് റദ്ദാക്കി തിരിച്ചെടുക്കുക തുടങ്ങിയവക്കാണ് ഇളവ്. എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും പൊലിസ വ്യക്തമാക്കിയിട്ടുണ്ട്. റാസല്‍ഖൈമ പൊലിസ് നേരത്തെ തന്നെ പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒന്നുമുതല്‍ 31 വരെയുള്ള കാലത്തേക്കാണ് റാസല്‍ഖൈമ ഇളവ് നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കു മാത്രമാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുകയെന്നും പൊലിസ് എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു. ഉമ്മുല്‍ഖുവൈന്‍ ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി അഞ്ചുവരെയാണ് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനം കണ്ടുകെട്ടിയത് പിഴയടച്ച് ബ്ലാക്ക് പോയന്റ് റദ്ദാക്കി തിരിച്ചെടുക്കുക തുടങ്ങിയവക്കാണ് ഇളവ്. എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അജ്മാന്‍ പൊലിസ് നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലത്തെ ഗതാഗത പിഴകളിലാണ് 50 ശതമാനം കിഴിവ് നല്‍കുന്നത്. ഒക്ടോബര്‍ 31 വരെയുള്ള എമിറേറ്റില്‍ സംഭവിച്ച എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാവുമെന്നും അജ്മാന്‍ അറിയിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad#traffic fines

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›