ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: ഔദ്യോഗിക ചടങ്ങുകള്‍ ഇത്തവണ അല്‍ ഐനില്‍

By News Desk · 23 Nov 2024, 12:40 AM

അബുദാബി: ഇത്തവണത്തെ ഈദ് അല്‍ ഇത്തിഹാദി(നാഷ്ണല്‍ ഡേ)ന്റെ ഔദ്യോഗിക ചടങ്ങുകള്‍ അല്‍ ഐന്‍ നഗരത്തിലായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. യുഎഇയുടെ 53ാം ദേശീയദിന(ഈദ് അല്‍ ഇത്തിഹാദ്)മാണ് ഡിസംബര്‍ രണ്ടിന് വരാനിരിക്കുന്നത്. യൂണിയന്‍ ഡേ എന്നുകൂടി അറിയപ്പെടുന്ന 1971ലെ ഡിസംബര്‍ രണ്ടിനാണ് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ എന്ന മഹത്തായ രാഷ്ട്രം രൂപികരിക്കപ്പെടുന്നത്. 1972 ഫെബ്രുവരിയിലാണ് ഏഴാമത്തെ എമിറേറ്റായി റാസല്‍ഖൈമ യുഎഇയില്‍ ചേരുന്നത്. ഔദ്യോഗിക ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണം പ്രദേശിക ടെലിവിഷനിലും ഈദ് അല്‍ ഇത്തിഹാദിന്റെ യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും തിരഞ്ഞെടുക്കപ്പെട്ട പൊതുയിടങ്ങളിലും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാം അറിയിച്ചു. ഈ വര്‍ഷത്തെ ഫോക്കസ് രാഷ്ട്രപിതാക്കന്മാരുടെ പാരമ്പ്യമെന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രപരമായ പാരമ്പര്യം അവകാശപ്പെടാനുള്ള പ്രദേശമാണ് അല്‍ ഐന്‍ എന്ന് സംഘാടക സമിതിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ആയിശ അല്‍ നുഐമി ഓര്‍മിപ്പിച്ചു. പ്രകൃതിയും പാരമ്പര്യവും സമന്വയിക്കുന്നതിനൊപ്പം സുസ്ഥിര വികസനമെന്ന യുഎഇയുടെ പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യവുമാണ് നഗരമെന്നും അവര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›