ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: പ്രവാസികള്‍ ഉള്‍പ്പെട്ട യുഎഇ ജനതയില്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ്

By News Desk · 02 Dec 2024, 03:35 PM

അബുദാബി: യുഎയിലെ പ്രവാസികളും സ്വദേശികളും ഉള്‍പ്പെട്ട മഹത്തായ ജനതയില്‍ താന്‍ അഭിമാനിക്കുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് എക്‌സില്‍ കൈകൊണ്ടെഴുതിയ വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമുള്ള സന്ദേശത്തിലാണ് പ്രിയങ്കരനായ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ രാജ്യത്തിനായുള്ള നിശ്ചദാര്‍ഢ്യത്തിലും നിങ്ങള്‍ ഈ നാടിനായി ചെയ്യുന്ന പ്രയത്‌നത്തിനും എന്നുവേണ്ട നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിപറയുന്നതായി ശൈഖ് മുഹമ്മദ് കുറിച്ചു. ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തിന്റെ പ്രധാന വേദി അല്‍ ഐനാണ്. ആഘോഷവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളെല്ലാം ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും കാണാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി സംഘടകര്‍ അറിയിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad#President#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›