ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: അല്‍ ഐനിലെ വെടിക്കെട്ടിന് ലോക റെക്കാര്‍ഡ്

By News Desk · 04 Dec 2024, 05:03 PM

അല്‍ ഐന്‍: യുഎഇയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ മുഖ്യവേദിയായ അല്‍ ഐന്‍ വെടിക്കെട്ടിലൂടെ ലോക റെക്കാര്‍ഡ് കരസ്ഥമാക്കി. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെടിക്കെട്ടാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വെടിക്കെട്ടെന്ന ഇതുവരെയുണ്ടായിരുന്ന റെക്കാര്‍ഡ് തകര്‍ത്ത് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചത്. അല്‍ ഐന്‍ നഗരസഭയാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ചെയിന്‍ ഓഫ് ഫയര്‍വര്‍ക്ക്‌സ് എന്ന പുതിയ ഗിന്നസ് റെക്കാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളവര്‍ ബൊക്കെ നിര്‍മിച്ച് നഗരസഭ റെക്കാര്‍ഡിട്ടിരുന്നു. ഇത്തവണ ഡിസംബര്‍ രണ്ടിന് നടത്തിയ കരിമരുന്ന് പ്രയോഗം 11.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. 51 പ്ലാറ്റ്‌ഫോമിലായാണ് കരിമരുന്ന് പ്രയോഗം അരങ്ങേറിയത്. എട്ട് മിനുട്ട് നീണ്ട കരിമരുന്ന് പ്രയോഗത്തില്‍ ഗിന്നസ് റെക്കാര്‍ഡിന് അര്‍ഹമായത് 50 സെക്കന്റ് നീണ്ടുനിന്ന പ്രയോഗമായിരുന്നു. 2023ല്‍ പൈറോ മ്യൂസികല്‍ ഷോയിലൂടെ രണ്ട് ഗിന്നസ് റെക്കാര്‍ഡുകള്‍ എമിറേറ്റ് കരസ്ഥമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Al Ain#Eid Al Ittihad#world Record

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›