ബറക ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലെത്തും

അബുദബി: ബറക ആണവോര്ജ നിലയത്തില് നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും. റിയാക്ടറില് നിന്നുള്ള വൈദ്യുതി 15 ശതമാനം ആകുന്നതോടെയാണ് പവര് ഗ്രിഡിലേക്ക്
 

അബുദബി: ബറക ആണവോര്‍ജ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും. റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി 15 ശതമാനം ആകുന്നതോടെയാണ് പവര്‍ ഗ്രിഡിലേക്ക് ബന്ധിപ്പിക്കുക.

ഈ നടപടി പൂര്‍ത്തിയായാല്‍ പൂര്‍ണശേഷിയില്‍ ബേസ്ലോഡ് വൈദ്യുതി നല്‍കാനാകും. നിലയം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.

രാജ്യത്തെ റോഡുകളില്‍ പ്രതിവര്‍ഷം 32 ലക്ഷം കാറുകള്‍ പുറന്തുള്ളുന്നയത്ര കാര്‍ബണ്‍ വാതകം തടയാനുമാകും. നിലവിലെ വൈദ്യുതി ഉത്പാദനത്തിനിടെ പുറന്തള്ളുന്ന കാര്‍ബണ്‍ തടയാനുമാകും.