ഹോം › ഗൾഫ്

എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് 2024ല്‍ നട്ടത് 15,800 മരങ്ങള്‍

By News Desk · 19 Dec 2024, 11:29 AM

റാസല്‍ഖൈമ: എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പി(ഇഇജി)ന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ എമിറേറ്റില്‍ നട്ടത് 15,800 മരങ്ങള്‍. ഫോര്‍ അവര്‍ എമിറേറ്റ്‌സ് വി പ്ലാന്റ് പദ്ധതിയുടെ ഭാഗമായാണ് 182 കമ്പനികളെയും 62 വിദ്യാലയങ്ങളെയും 209 കുടുംബങ്ങളുടെയും സഹായത്തോടെ റാസല്‍ഖൈമയിലെ ബീ റിസര്‍വ് മേഖയില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. 1,500ല്‍ അധികം വ്യക്തികളാണ് പദ്ധതിയുടെ ഭാഗമായത്. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും റാസല്‍ഖൈമ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഇഇജിയുടെ ഓണററി അംഗവുമായ എഞ്ചി. ശൈഖ് സലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിന് കീഴിലാണ് യുഎയിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് മരം നട്ടുപിടിപ്പിക്കല്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›