കനത്ത കാറ്റിലും മഴയിലും ദുരിതം പേറി വടക്കന്‍ എമിറേറ്റുകള്‍; നാളെയും മഴ

അബുദബി: ബുധനാഴ്ചയുണ്ടായ കനത്ത മഴയും കാറ്റും യു എ ഇയിലെ വടക്കന് എമിറേറ്റുകളെ ബാധിച്ചു. ഉം അല് ഖുവൈനിലും ഷാര്ജയിലും റോഡുകള് വെള്ളത്തില് മുങ്ങി. ഇത് ഗതാഗതത്തെ
 

അബുദബി: ബുധനാഴ്ചയുണ്ടായ കനത്ത മഴയും കാറ്റും യു എ ഇയിലെ വടക്കന്‍ എമിറേറ്റുകളെ ബാധിച്ചു. ഉം അല്‍ ഖുവൈനിലും ഷാര്‍ജയിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇത് ഗതാഗതത്തെ ബാധിച്ചു.

അജ്മാനില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. റാസ് അല്‍ ഖൈമയില്‍ മണ്ണിടിച്ചിലും വൃക്ഷങ്ങളും പോസ്റ്റുകളും മറിഞ്ഞുവീണതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ പല റോഡുകളും അടച്ചു. റോഡില്‍ നിന്ന് വെള്ളം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. അതേസമയം ഇന്നും നാളെയും മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.