ഹോം › ഗൾഫ്

‘എമിറേറ്റ്‌സ് ലൗ ഇന്ത്യ’ യുഎഇയുടെ ഗ്രാന്റ് ദീപാവലി ആഘോഷം 16ന്

By News Desk · 15 Nov 2024, 04:43 PM

ദുബൈ: യുഎഇയുടെ ഗ്രാന്റ് ദീപാവലി ആഘോഷമായ ‘ലൗ ഇന്ത്യ’ 16ന് നടക്കും. യുഎഇ ടോളറന്‍സ് ആന്റ് കോഎക്‌സിസ്റ്റന്‍സ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഒപ്പം രാജ്യത്തെ വിശിഷ്ട വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയില്‍ ഇന്ത്യക്കാര്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് ലൗ ഇന്ത്യ പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ ഗവണ്‍മെന്റിന്റെ മീഡിയാ ഓഫിസിന്റേയും ദുബൈ പൊലീസിന്റേയും പിന്തുണയോടെ എമിറേറ്റ്‌സ് ലൗ ഇന്ത്യയാണ് പരിപാടിയുടെ സംഘാടകര്‍. സബീല്‍ പാര്‍ക്കിലാണ് 40,000 പേര്‍ പങ്കെടുക്കുന്ന ദീപാവലി ആഘോഷം നടക്കുക. യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെയും പ്രകടനം കൂടിയായി മാറും ആഘോഷമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ 1975 ജനുവരിയിലെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനമായിരുന്നു ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരിക ഉടമ്പടി ഒപ്പുവെക്കുന്നതിലേക്കു നയിച്ചത്. 2017 ജനുവരിയിലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ നായികക്കല്ലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Emirates Love India'#Grand Diwali Celebration

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›