ഹോം › ഗൾഫ്

എമിറേറ്റിന്റെ പരിഷ്‌കരിച്ച 777 ബോയിങ് വിമാനങ്ങള്‍ റിയാദിലേക്കും സൂറിച്ചിലേക്കും പറക്കും

By MJ Desk · 14 Aug 2024, 07:30 PM

ദുബൈ: എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ പരിഷ്‌കരിച്ച രണ്ട് വിമാനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് റിയാദിലേക്കും സൂറിച്ചിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബോയിങ് 777 വിമാനങ്ങളായിരിക്കും ഫ്‌ളൈറ്റ് നമ്പര്‍ ഇകെ85, ഇകെ86 എന്നീ നമ്പറുകളില്‍ ദുബൈയില്‍നിന്നും സൂറിച്ചിലേക്കു പറക്കുക. ഇകെ819, ഇകെ820 വിമാനങ്ങളാവും ദുബൈ റിയാദ് റൂട്ടില്‍ പറക്കുക. സെപ്റ്റംബര്‍ 22ന് ദുബൈയില്‍നിന്നും ജനീവയിലേക്കും സര്‍വിസ് തുടങ്ങും. ഇകെ89, ഇകെ90 എന്നീ വിമാനങ്ങളാവും സര്‍വിസ് നടത്തുക. ഒക്ടോബര്‍ ഒന്‍പതിന് ബി777 വിമാനങ്ങള്‍ ഇകെ181, ഇകെ182 എന്നീ നമ്പറുകളിലാവും ആഴ്ചയില്‍ ആറു ദിവസം ദുബൈയില്‍നിന്നും ബ്രസല്‍സിലേക്കു സര്‍വിസ് നടത്തുകയെന്നും കമ്പനി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AirTravel#Aviation#Boeing777#Dubai#EmiratesAirways#FlightEK85#FlightEK86#FlightUpgrades#Riyadh#Zurich

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›