ഹോം › ഗൾഫ്

സഊദിയില്‍ വംശനാശ ഭീഷണി നേരിടുന്ന മണല്‍പ്പൂച്ചയെ കണ്ടെത്തി

By News Desk · 23 Nov 2024, 12:11 AM

റിയാദ്: സഉദിയില്‍ വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വ മണല്‍പൂച്ചയെ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. സംരക്ഷിത പ്രദേശമായ നഫൂദ് അല്‍ അരീഖില്‍നിന്നാണ് മണല്‍പൂച്ചയെ കണ്ടെത്തിയതെന്ന് സഊദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടായി വംശനാശ ഭീഷണി നേരിടുന്ന ജീവികളാണിവ. ഒറ്റനോട്ടത്തില്‍ എടുത്തോമനിക്കാന്‍ ആരും കൊതിക്കുമെങ്കിലും ഇവര്‍ അതീവ അപകടകാരികളാണെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1858ല്‍ അള്‍ജീരിയന്‍ മരുഭൂമിയിലാണ് ആദ്യമായി മണല്‍പ്പൂച്ചയെ ശാസ്ത്രസംഘം കണ്ടെത്തുന്നത്. ഫെലിസ് മര്‍ഗരീത്തയെന്നാണ് ഇവയുടെ നാമം. വാസസ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇവ സഞ്ചരിക്കാറുണ്ടെന്ന് പഠനങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്. മരുഭൂമികളിലെ ദുര്‍ഘടമായ പാറക്കെട്ടുകള്‍ക്കിടയിലാണ് ഇവയുടെ വാസയിടം. അഞ്ചു കിലോഗ്രാം മുതല്‍ എട്ടുകിലോഗ്രാം വരെയാണ് ഇവയുടെ പരമാവധി ഭാരം. പൂര്‍ണ വളര്‍ച്ചയെത്തുന്നതോടെ രണ്ടു മുതല്‍ മൂന്ന് അടിവരെ നീളമുണ്ടാവും. ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ, മിഡില്‍ഈസ്റ്റ്, ചാഡ്, അറേബ്യന്‍ ഉപദ്വീപ് എന്നിവിടങ്ങളിലാണ് ഇവ ജീവിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Cat#Riyadh#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›