ഹോം › ഗൾഫ്

അഭ്യാസപ്രകടനങ്ങള്‍; ഉമ്മുല്‍ഖുവൈനില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

By News Desk · 12 Feb 2025, 07:07 PM

ഉമ്മുല്‍ഖുവൈന്‍: രാജ്യത്തെ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് നിരവധി വാഹനങ്ങള്‍ പിടികൂടിയതായി ഉമ്മുല്‍ഖുവൈന്‍ പോലീസ് അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കാന്‍ അപകടകരമായ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. കാറുകളുടെ മത്സര ഓട്ടം, അഭ്യാസപ്രകടനങ്ങള്‍, അനുവാദമില്ലാതെ സംഘംചേരല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഉത്തരവാദികളായവരെ പിടികൂടുകയും ചെയ്തിരിക്കുന്നതെന്ന് ട്രാഫിക് പെട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോളോ അപ്പ് വിഭാഗം ബ്രാഞ്ച് മാനേജര്‍ ക്യാപ്റ്റന്‍ ജാസിം സുല്‍ത്താന്‍ മസ്ഫര്‍ വ്യക്തമാക്കി. എമിറേറ്റ്‌സ് റോഡിലാണ് കൂടുതല്‍ അഭ്യാസപ്രകടനങ്ങള്‍ നടന്നത്. ഗുരുതരമായ നിയമലംഘനങ്ങളാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇത്തരം നിയമലംഘനങ്ങള്‍ റോഡ് ഉപയോഗിക്കുന്ന മറ്റ് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ജീവന് ഭീഷണിയാകുന്നതുകൂടിയാണ്. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›