ഹോം › ഗൾഫ്

എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റക്‌സ്: റാസല്‍ഖൈമക്ക് ഒന്നാം സ്ഥാനം

By News Desk · 27 Nov 2024, 11:12 AM

റാസല്‍ഖൈമ: 53 ലോക നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റെക്‌സ് 2024ല്‍ റാസല്‍ഖൈമക്ക് ഒന്നാംസ്ഥാനം. ഏറ്റവും വലിയ രാജ്യാന്തര പ്രവാസി ശൃംഖലയായ ഇന്റെര്‍നാഷ്യന്‍സ് ആണ് തങ്ങളുടെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി സര്‍വേ നടത്തിയത്. വിസ കിട്ടാനുള്ള എളുപ്പം, ചെലവുകുറഞ്ഞ താമസ സൗകര്യം, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി അതിവേഗം കിട്ടാനുള്ള സാധ്യത, ഹൈസ്പീഡ് ഇന്റെര്‍നെറ്റ് സംവിധാനം, പ്രാദേശിക ഭാഷയുടെ സഹായമില്ലാതെതന്നെ ആളുകള്‍ക്ക് ഇടപഴകാനുള്ള സൗകര്യം തുടങ്ങിയ സൂചികകളാണ് തെരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തിയത്. സുപ്രിംകൗസില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ മഹത്തായ വീക്ഷണവും റാസല്‍ഖൈമയുടെ മികച്ച താമസ അന്തരീക്ഷവും കറയറ്റ തൊഴില്‍ പരിസ്ഥിതിയുമാണ് വിവിധ ദേശക്കാരായ പ്രവാസികള്‍ക്ക് എമിറേറ്റില്‍ സന്തോഷത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കുന്നത്. റാസല്‍ഖൈമ സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയാണ് എക്‌സ്പാറ്റ് എസെന്‍ഷ്യല്‍ ഇന്റെക്‌സ് 2024ല്‍ ഒന്നാം സ്ഥാനത്തേക്ക എത്താന്‍ എമിറേറ്റിന് സഹായകമായതെന്ന് റാസല്‍ഖൈമ ഗവ. മീഡിയ ഓഫിസ് ഡയരക്ടര്‍ ജനറല്‍ ഹിബ ഫതാനി അഭിപ്രായപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ras Al Khaimah

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›