ഹോം › ഗൾഫ്

ചികിത്സക്കായി നാട്ടിലേക്കു മടങ്ങിയ പ്രവാസി യുവാവ് മരിച്ചു

By News Desk · 12 Feb 2025, 12:09 AM

ദമാം: ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. അര്‍ബുദ രോഗത്തിന് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയ വടക്കാഞ്ചേരി ആറ്റത്ര ചിറമേല്‍ വീട്ടില്‍ തോമസിന്റെ മകനും സാംസ്്കാരിക പ്രവര്‍ത്തകനുമായ ഷൈജു(40)വാണ് മരിച്ചത്. സഊദിയിലെ സാമിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നവയുഗം സാംസ്‌കാരിക വേദിയുടെ റാക്കാ ഈസ്റ്റ് യൂണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായിരുന്നു. പ്രവാസ ലോകത്തെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഷൈജുവിന്റെ വേര്‍പാടില്‍ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രിന്‍സി. മക്കള്‍: സാവിയോണ്‍, സാനിയ, ഇവാനിയ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›