ഹോം › ഗൾഫ്

അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍

By News Desk · 12 Nov 2024, 07:41 PM

ദുബൈ: അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ വ്യക്തമാക്കി. 10 മുതല്‍ 20 ശതമാനംവരെ വര്‍ധനവാണ് മഴയില്‍ അടുത്ത വര്‍ഷങ്ങളില്‍ സംഭവിക്കുകയെന്നും ചൂട് 1.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു. ദുബൈ പോലിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രൈസിസ് ആന്റ് നേച്വറല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. അല്‍ അബ്രി. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം ചെറിയ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ തുടരാം. മഴ അടുത്ത പതിറ്റാണ്ടുകളില്‍ വര്‍ധിക്കുമെങ്കിലും ഇതേക്കുറിച്ച് കൃത്യമായി പ്രവചിക്കുകയെന്നത് ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉണ്ടായ തീവ്രമായ മഴയും ഇത്തരം കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#rain

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›