ഹോം › ഗൾഫ്

ഫിഫ വേള്‍ഡ് കപ്പ്: സഊദിയെ നേട്ടത്തിലേക്ക് എത്തിച്ചത് അബ്ദുല്‍ അസീസ് രാജകുമാരന്റെ കഠിന പ്രയത്‌നം

By News Desk · 12 Dec 2024, 10:07 PM

റിയാദ്: 2034ല്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് ക്പ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥ്യമരുളാന്‍ സഊദിക്ക് നിയോഗ സിദ്ധിച്ചത് കായിക മന്ത്രിയും മോട്ടോര്‍ സ്‌പോട്‌സ് താരവുമായ അബ്ദുല്‍അസീസ് ടര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്‌നവും ദീര്‍ഘവീക്ഷണവുമെന്ന് വാനോളം പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങള്‍. കായിക രംഗത്ത് സഊദിയെ ഒരു പവര്‍ഹാസായി രൂപാന്തരപ്പെടുത്തുകയെന്ന ഉറച്ച നിലപാട് തന്നെയാണ് ഈ സ്വപ്‌നതുല്യമായ നേട്ടത്തിലേക്കും രാജ്യത്തെ എത്തിച്ചിരിക്കുന്നത്. പൊതുജന സേവന രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് മികച്ച ഒരു കാറോട്ടക്കാരനായിരുന്നു രാജകുമാരന്‍. 2005ല്‍ ബഹ്‌റൈനില്‍ നടന്ന ഫോര്‍മുല ബിഎംഡബ്ലിയുവില്‍വരെ അദ്ദേഹം പങ്കാളിയായിരുന്നു. ഈ അഭിരുചികളും കഴിവും പരിഗണിച്ചായിരുന്നു 2020ല്‍ രാജ്യത്തിന്റെ കായിക മന്ത്രിയായി അവരോധിക്കുന്നത്. അന്നു മുതല്‍ ലോകത്തിലെ കായിക രംഗത്തെ മുഖ്യകേന്ദ്രമായി സഊദിയെ രൂപാന്തരപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു ഈ മനുഷ്യന്‍. ദിരിയയില്‍ നടക്കുന്ന ഫോര്‍മുല ഇ മത്സരം, ദാകര്‍ റാലി തുടങ്ങിയവക്കൊപ്പം 2034ലെ ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കാനുള്ള അവസരം സഊദിയിക്ക് ലഭിച്ചതിന് പിന്നിലേയും ബുദ്ധികേന്ദ്രവും അബ്ദുല്‍ അസീസ് രാജകുമാരനാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Fifa World Cup#FIFA World Cup 2034#Fifa World cup 2034 Saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›