ഹോം › ഗൾഫ്

കുവൈറ്റിലെ അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

By News Desk · 31 Dec 2024, 06:03 PM

കുവൈറ്റ് സിറ്റി: അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തമുണ്ടായതായും അഞ്ച് അഗ്നിരക്ഷാ സംഘങ്ങള്‍ എത്തി തീയണച്ചതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്‌ക്രാപ്പ് അയേണും വസ്ത്രങ്ങളും മോട്ടോര്‍ സൈക്കിളുമെല്ലാം സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡിനാണ് ഇന്നലെ വൈകുന്നേരം തീ പിടിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ തഹ്‌രീര്‍, ജാഹ്‌റ ക്രാഫ്റ്റ്‌സ്, ഇസ്തിഖ്‌ലാല്‍, മിശ്‌രിഫ് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ബ്രിഗേഡുകളും ഒപ്പം സപോര്‍ട്ടിങ് സെന്ററുകളില്‍നിന്നുള്ളവരും സംഭവ സ്ഥലത്ത് ഓടിയെത്തിയതായും മറ്റിടങ്ങളിലേക്ക് പടരാതെ തീ വിജയകരമായ അണച്ചതായും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് കുവൈറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›