ഗൾഫിൽ ഒരു ദിവസത്തിനിടെ മരിച്ചത് അഞ്ച് മലയാളികൾ

ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികൾ. യുഎഇ, കുവൈത്ത് രാജ്യങ്ങളിൽ രണ്ട് പേർ വീതവും സൗദിയിൽ ഒരാളുമാണ് മരിച്ചത്. അബൂദബിയിൽ
 

ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികൾ. യുഎഇ, കുവൈത്ത് രാജ്യങ്ങളിൽ രണ്ട് പേർ വീതവും സൗദിയിൽ ഒരാളുമാണ് മരിച്ചത്.

അബൂദബിയിൽ കൊവിഡ് ചികിത്സയിലായിരുന്ന അധ്യാപിക പ്രിൻസി റോയ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ റോയ് മാത്യുവിന്റെ ഭാര്യയാണ്. പത്തനംതിട്ട ഇടയാറൻമൂള വടക്കനമൂട്ടിൽ രാജേഷ്(51), തൃശ്ശൂർ വലപ്പാട് സ്വദേശി അബ്ദുൽ ഗഫൂർ(54), എന്നിവരാണ് കുവൈത്തിൽ മരിച്ചത്.

യുഎഇയിൽ തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി എംടിപി അബ്ദുള്ളയാണ് മരിച്ചത്. സൗദിയിൽ മലപ്പുറം തെല്ല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവല ഇപ്പു മുസ്ലിയാരും ബുധനാഴ്ച മരിച്ചു. പ്രവാസികളിൽ അനുദിനം രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്

ഗൾഫിൽ രോഗബാധിതരുടെ എണ്ണം 52,000 കടന്നിട്ടുണ്ട്. അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനായി സംസ്ഥാനവും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.