ഹോം › ഗൾഫ്

മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ചു വര്‍ഷം തടവ്

By News Desk · 27 Aug 2024, 02:40 PM

ദുബൈ: മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയ കേസില്‍ യുവാവിന് അഞ്ചു വര്‍ഷത്തെ തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്താനും കോടതി ഉത്തവിട്ടിട്ടുണ്ട്. ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യക്കൊപ്പം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ ഭാര്യക്ക് 5,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കൈവശപ്പെടുത്തിയതെന്ന് പൊലിസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ദുബൈ പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മുറഖാബാദ് മേഖലയില്‍ താമസിക്കുന്ന ഏഷ്യക്കാരിയായ സ്ത്രീ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. ലഭിച്ച വിവരം സത്യമാണെന്ന് ഉറപ്പിച്ച ശേഷം പൊലിസ് വീട് റെയ്ഡ് ചെയ്യുകയും പ്രതിയേയും ഭാര്യയേയും മയക്കുമരുന്നായ മെത്താംഫെറ്റാമിന്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›