ഹോം › ഗൾഫ്

ദുബൈയില്‍നിന്നും റിയാദിലേക്കു പറക്കാന്‍ 239 ദിര്‍ഹത്തിന് ടിക്കറ്റുമായി ഫ്‌ളൈനാസ്

By News Desk · 29 Aug 2024, 02:06 AM

അബുദാബി: പ്രമുഖ വിമാനകമ്പനിയായ ഫ്‌ളൈനാസ് കുറഞ്ഞ ചെലവില്‍ യുഎഇക്കും സഊദിക്കും ഇടയില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു. യുഎഇ നഗരങ്ങളായ അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ നഗരങ്ങളെ സഊദിയിലെ റിയാദ്, ജിദ്ദ, മദീന നഗരങ്ങളുമായി കൂട്ടിയിണക്കുന്ന സര്‍വിസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഫ്‌ളൈനാസിന്റെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകള്‍ ലഭ്യമാവുക. ഫ്‌ളൈനാസ് പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകളില്‍ ഏറ്റവും കുറവ് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍നിന്ന് റിയാദിലേക്കുള്ളതാണ്. ഈ റൂട്ടില്‍ പറക്കാന്‍ 239 ദിര്‍ഹം മതി. ജിദ്ദയിലേക്കാണെങ്കില്‍ ഇത് 365 ദിര്‍ഹമാവും. അബുദാബിയില്‍നിന്നും ഷാര്‍ജയില്‍നിന്നും മദീനയിലേക്കുള്ള ടിക്കറ്റാണെങ്കില്‍ നല്‍കേണ്ടത് വെറും 249 ദിര്‍ഹം. എന്തായാലും ഈ റൂട്ടില്‍ ഫ്‌ളൈനാസ് പ്രഖ്യാപിച്ചിരിക്കുന്ന സ്വപ്‌നതുല്യമായ നിരക്കു കുറവ് യാത്രക്കാരെ കൂട്ടത്തോടെ വിമാനങ്ങളിലേക്കു എത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›