മയക്കുമരുന്ന് ലഹരിയിൽ ദുബൈ വാട്ടർ കനാലിൽ ചാടിയ വിദേശ യുവാവിന് 5000 ദിർഹം പിഴശിക്ഷ
 

 

മയക്കുമരുന്ന് ലഹരിയിൽ ദുബൈ വാട്ടർ കനാലിൽ ചാടിയ യുവാവിനെ മറൈൻ പട്രോൾ വിഭാഗം രക്ഷപ്പെടുത്തി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾ നിരോധിത ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 34കാരനായ വിദേശ പൗരന് 5000 ദിർഹം പിഴയാണ് ശിക്ഷയായി വിധിച്ചത്

പിഴ ശിക്ഷക്ക് പുറമെ അടുത്ത രണ്ട് വർഷത്തേക്ക് ബാങ്ക് ഇടപാടുകൾ നടത്താനും പ്രതിക്ക് വിലക്കേർപ്പെടുത്തി. ബാങ്ക് വഴിയോ മറ്റേതെങ്കിലും വഴിയോ വേറെയൊരാൾക്ക് പണം കൈമാറാൻ പാടില്ല. ഇത്തരത്തിൽ എന്തെങ്കിലും ഇടപാടുകൾ നടത്തണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് പ്രത്യേക പെർമിറ്റ് ലഭിക്കണം.