ഹോം › ഗൾഫ്

മക്കയിലെയും മദീനയിലെയും ലിസ്റ്റഡ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതി

By News Desk · 28 Jan 2025, 12:14 PM

റിയാദ്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മക്കയിലെയും മദീനയിലെയും ലിസ്റ്റഡ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാമെന്ന് സഊദി. സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി(സിഎംഎ)യാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ട്. ക്യാപിറ്റല്‍ മാര്‍ക്കറ്റിനെ ശക്തിപ്പെടുത്താനും നിക്ഷേപം ഉത്തേജിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. മക്കയിലെയും മദീനയിലെയും നിലവിലെ നിക്ഷേപ പദ്ധതികളിലും വാരാനിരിക്കുന്ന പദ്ധതികളിലുമെല്ലാം നിക്ഷേപം അനുവദിക്കും. സഊദികളല്ലാത്തവര്‍ക്കായുള്ള പദ്ധതികളിലാണ് സഊദി സ്റ്റോക് എക്‌സ്‌ചേഞ്ചി(തദാവുല്‍)ന് കീഴിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. എന്നാല്‍ ഈ നിക്ഷേപത്തിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മൊത്തം വിദേശ നിക്ഷേപം 49 ശതമാനത്തില്‍ കൂടാന്‍ പാടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›