ഹോം › ഗൾഫ്

മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം

By News Desk · 09 Jan 2025, 08:30 PM

മക്ക: നിര്‍ത്താതെ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ കാര്‍ ഓലിച്ചുപോയി മരിച്ചത് നാലു പേര്‍. വാദി നുഅമാനിലായിരുന്നു സുഹൃത്തുക്കളായ നാലു പേരും അപകടത്തില്‍പ്പെട്ടത്. റോഡില്‍ രൂപ്പെട്ട ഒഴുക്ക് കാര്യമാക്കാതെ യാത്ര തുടര്‍ന്നതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. അല്‍ ഹുസൈനിയയിലെ ശൈഖ് ബിന്‍ ഉഥൈമിന്‍ മസ്ജിതില്‍നിന്ന് ഇസ്തിറാഹയിലേക്കു പോകവേയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. മക്കക്കൊപ്പം മദീന, ജിദ്ദ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇത് ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുഃസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും അതിശക്തമായ മലവെള്ളപ്പാച്ചിലും സംഭവിച്ചു. മക്കയിലെ ഹിറ ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ കൂറ്റന്‍ ഭിത്തി തകര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›