ഹോം › ഗൾഫ്

കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി

By News Desk · 31 Jan 2025, 08:32 PM

കുവൈറ്റ് സിറ്റി: കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന മൂന്ന് അംഗ സംഘത്തെ പിടികൂടിയതായി കുവൈറ്റ് പൊലിസ് വ്യക്തമാക്കി. വ്യാജ രേഖകള്‍ നല്‍കി ആഡംബര കാറുകള്‍ വാടകക്ക് എടുത്ത ശേഷം പാട്‌സ് ആക്കി വില്‍പന നടത്തുന്ന പ്രവാസികളുടെ സംഘമാണ് പിടിയിലായത്. കാര്‍ വാങ്ങാനെന്ന പേരില്‍ എത്തിയ സബാഹ് അല്‍ സാലെമിലെ കുറ്റാന്വേഷണ സംഘമാണ് അതീവ വിദഗ്ധമായി സംഘത്തെ വലയിലാക്കിയത്. പ്രവാസ ജീവിതം മതിയാക്കി സ്വദേശങ്ങളിലേക്കു മടങ്ങുന്ന വിദേശികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വാടകക്ക് നല്‍കുന്ന പല കാറുകളും തിരികേ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›