ഹോം › ഗൾഫ്

ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍

By News Desk · 21 Nov 2024, 04:31 PM

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇ സംഘം ദോഹയിലെത്തി. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ദോഹയില്‍ എത്തിയത്. മേഖലയുടെ സുരക്ഷയും അംഗ രാജ്യങ്ങളുടെ സഹകരണവുമാണ് 41ാമത് യോഗത്തിന്റെ മുഖ്യഅജണ്ട. ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര അണ്ടര്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ജിസിസി രാഷ്ട്രതലവന്മാരുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഗള്‍ഫ് മേഖലയുടെ മൊത്തം സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഓരോ വര്‍ഷത്തെ യോഗവും സംഘടിപ്പിക്കുന്നത്. ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Doha#GCC Interior Ministers' Meeting#Sheikh Saif bin Zayed#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›