ഹോം › ഗൾഫ്

ജിഡിപി വളര്‍ച്ച; തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും മിന മേഖലയില്‍ ഒന്നാമതായി യുഎഇ

By News Desk · 14 Dec 2024, 12:51 PM

അബുദാബി: മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി)ത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും മിന(മിഡില്‍ഈസ്റ്റ് ആന്റ് ആഫ്രിക്ക) മേഖലയില്‍ ഒന്നാമതായി യുഎഇ. രാജ്യത്ത് മുതല്‍ മടുക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുന്നതിലെ ഉത്സാഹവും സംരംഭം തുടങ്ങാന്‍ എളുപ്പമുള്ള സര്‍ക്കാര്‍ പ്രക്രിയകളും പ്രത്യേക മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുമെല്ലാമാണ് യുഎഇയുടെ കുതിപ്പിന് സഹായകമായിരിക്കുന്നത്. 2025ല്‍ 15 ബില്യണ്‍ ഡോളര്‍(55 ബില്യണ്‍ ദിര്‍ഹം) ആണ് യുഎഇ പോര്‍ട്ട്‌ഫോളിയോയായി പ്രതീക്ഷിക്കുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യമാണ് യുഎഇ. 2023ല്‍ വിദേശ നിക്ഷേപമായി 30 ബില്യണ്‍ ഡോളറാണ് യുഎഇയിലേക്ക് ഒഴുകിയെത്തിയത്. 2024ല്‍ ജിഡിപി വളര്‍ച്ച നാലു ശതമാനമായിരുന്നു. അടുത്ത വര്‍ഷം ഇത് അഞ്ചായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›