ഹോം › ഗൾഫ്

വനിതാ പൊലിസുകാരിയെ ആക്രമിച്ച ജര്‍മന്‍കാരിക്ക് ആറു മാസം തടവ്

By News Desk · 28 Jan 2025, 01:23 PM

ദുബൈ: വനിതാ പൊലിസുകാരിയെ ആക്രമിച്ച കേസില്‍ ജര്‍മന്‍ വനിതക്ക് ആറു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. 43 കാരിയായ ജര്‍മന്‍കാരി മോഷണം നടന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ബര്‍ദുബൈ പൊലിസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു. സെക്കന്റ് ലെഫ്റ്റ്‌നന്റ് ആയ വനിതാ പൊലിസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയും അസഭ്യംപറയുകയും നിര്‍ത്താന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥക്ക് അടിയും ഇടിയും ചവിട്ടും ഏറ്റ് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›