ദൈവം ക്ഷമാശീലര്‍ക്കൊപ്പം; ആരോപണങ്ങളൊന്നും തന്നെ ബാധിക്കില്ല: എം എ യൂസഫലി

 

പുറമേ നിന്നുള്ള ആരോപണങ്ങള്‍ ഒന്നും തന്നെയോ ലുലുവിനെയോ ബാധിക്കുകയില്ലന്നും, ദൈവം ക്ഷാമശീലരുടെ കൂട്ടത്തിലാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ എം എ യൂസഫലിക്ക് ഇ ഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ആരോപണങ്ങളില്‍ ഭയമില്ല.65000 പേരാണ് ലുലു എന്ന തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്നുണ്ട്. എല്ലാ കാലത്തും നിര്‍ധനരായ, പാവങ്ങളായ മനുഷ്യരോടൊപ്പമേ ലുലു നിന്നിട്ടുള്ളു. ഇപ്പോഴുള്ള ഒരാരോപണവും പ്രതികരണം അര്‍ഹിക്കുന്നില്ല.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് എം എ യൂസഫലിയുടെ പേര് പലതവണ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് പറഞ്ഞിരുന്നു. അത് കൊണ്ടാണ് ഇഡി അദേഹത്തെ വളിപ്പിച്ചിരിക്കുന്നത്.നേരത്തെ മാര്‍ച്ച് ഒന്നിന് യുസഫലിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. എന്നാല്‍, അദേഹം അന്ന് ഹാജരായില്ല. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.