ഹോം › ഗൾഫ്

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖത്തറില്‍ ജോലിസമയം അഞ്ച് മണിക്കൂര്‍

By News Desk · 27 Feb 2025, 04:38 PM

ദോഹ: റമദാന്‍ ദിനങ്ങളില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് 5 മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തി സമയം. രാവിലെ 9 മുതല്‍ ഉച്ച രണ്ടുപേരെ ആയിരിക്കും പ്രവര്‍ത്തിസമയമെന്ന് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഇന്നലെയാണ് ഖത്തര്‍ ഔദ്യോഗികമായി സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങള്‍ക്ക് അവരുടെ താല്‍പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് അഞ്ചുമണിക്കൂര്‍ എന്നത് ഫ്‌ളക്‌സിബിള്‍ ആയി ചെയ്യാന്‍ അനുമതിയുണ്ട്. ഒരു സ്ഥാപനം രാവിലെ 10നാണ് തുടങ്ങുന്നത് എങ്കില്‍ മൂന്നു മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിക്കേണ്ടത്. മൊത്തം ജോലിക്കാരില്‍ 30 ശതമാനത്തില്‍ കൂടാത്ത നിലയില്‍ റിമോട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനും അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാവിലെ 8:30 മുതല്‍ ഉച്ച 12 വരെ ആയിരിക്കും പ്രവര്‍ത്തിക്കുക. സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ഡുകളും എല്ലാം ഇതിന്റെ പരിധിയില്‍ വരുമെന്ന് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അധ്യാപകരും ജീവനക്കാരും എട്ടര മണിക്ക് വന്നാല്‍ ഉച്ച 12.30 വരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›