ഹോം › ഗൾഫ്

ഹത്ത ഹണി ഫെസ്റ്റിവല്‍ തുടങ്ങി; 31ന് അവസാനിക്കും

By News Desk · 28 Dec 2024, 05:15 PM

ദുബൈ: യുഎയിലെ പ്രധാന വാര്‍ഷിക ആഘോഷമായ ഹത്ത ഹണി ഫെസ്റ്റിവര്‍ തുടങ്ങി. എമിറേറ്റിലെ തേനീച്ച കര്‍ഷകരെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിക്കുന്നത.് 27 മുതല്‍ 31 വരെയുള്ള അഞ്ചു ദിവസങ്ങളിലാണ് ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് ഹണി ഫെസ്റ്റിവര്‍ സംഘടിപ്പിക്കുന്നത്. 51 തേനീച്ച കര്‍ഷകരാണ് പങ്കെടുക്കുന്നത്. ഹത്ത മാസ്റ്റര്‍ പ്ലാനിന്റെ കൂടി ഭാഗമായ ഫെസ്റ്റിവലിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കുമെല്ലാം വൈവിധ്യമാര്‍ന്ന തേന്‍ ഇനങ്ങള്‍ കാണാനും രുചിക്കാനുമെല്ലാം ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. ഹത്ത ഹാളിലാണ് പരിപാടി നടക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Hatta Honey Festival

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›