കോവിഡ് ബോധവത്കരണവുമായി എമിറേറ്റുകളിലൂടെ ഹെലികോപ്റ്ററുകള്‍

അബുദബി: കോവിഡ്- 19 ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ എമിറേറ്റുകളിലൂടെയും ഹെലികോപ്റ്ററുകള് പറത്താന് അബുദബി ഏവിയേഷന്. അറബിയിലും ഇംഗ്ലീഷിലും എഴുതിയ സന്ദേശങ്ങള് പ്രദര്ശിപ്പിച്ചാണ് കോപ്റ്ററുകള് പറക്കുന്നത്. വീട്ടിലിരിക്കുക, സാമൂഹിക
 

അബുദബി: കോവിഡ്- 19 ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ എമിറേറ്റുകളിലൂടെയും ഹെലികോപ്റ്ററുകള്‍ പറത്താന്‍ അബുദബി ഏവിയേഷന്‍. അറബിയിലും ഇംഗ്ലീഷിലും എഴുതിയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് കോപ്റ്ററുകള്‍ പറക്കുന്നത്. വീട്ടിലിരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒരുമിച്ചുകൂടലുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് സന്ദേശങ്ങള്‍.

അതിനിടെ, കോവിഡ് ബാധിച്ച് രണ്ട് പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച 387 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം രോഗികളുടെ എണ്ണം 4123 ആണ്. 680 പേര്‍ രോഗമുക്തി നേടി. യു എ ഇയില്‍ ഒരു ദിവസം പതിനായിരം പേരില്‍ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.