ഹോം › ഗൾഫ്

ദുബൈക്കും അബുദാബിക്കും ഇടയില്‍ ഹൈസ്പീഡ് ട്രെയിന്‍ വരുന്നു

By News Desk · 18 Jan 2025, 11:14 AM

അബുദാബി: യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബൈയെയും അബുദാബിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ വരുന്നു. 30 മിനുട്ടിനുള്ളില്‍ ഓടിയെത്തുന്ന രീതിയിലുള്ള ട്രെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി. ഇതിനായുള്ള ട്രാക്കിന്റെ നിര്‍മാണം മെയില്‍ ആരംഭിക്കുമെന്നും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും ഇത്തിഹാദ് റെയില്‍ അധികൃതര്‍ വെളിപ്പെടുത്തി. 2030ല്‍ ആവും സര്‍വിസ് ആരംഭിക്കുക. യുഎഇയുടെ സ്വ്പ്‌ന പദ്ധതിയായ റെയില്‍ വികസനത്തില്‍ ഇത് യാഥാര്‍ഥ്യമാവുന്നതോടെ ഒരു നാഴികകല്ലുകൂടിയാവും. അബുദാബിയുടെ ഭാഗമായ അല്‍ സാഹിയയില്‍നിന്നും ദുബൈയിലെ അല്‍ ജദ്ദാഫ് വരെ 150 കിലോമീറ്റര്‍ ട്രാക്കാണ് ഒരുക്കുന്നത്. അല്‍ സാഹിയ, സാദിയാത്ത് ദ്വീപ്, യാസ് ഐലന്റ്, അബുദാബി എര്‍പോര്‍ട്ട്, ജദ്ദാഫ് എന്നീ അഞ്ച് സ്റ്റേഷനുകളാണുണ്ടാവുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാവും ട്രെയിന്‍ ഓടുക. മൊത്തമുള്ള ട്രാക്കില്‍ 31 കിലോമീറ്റര്‍ തുരങ്കപാതയാണെന്ന സവിശേഷതയും ഈ ട്രാക്കിനുണ്ടാവും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›