ഹോം › ഗൾഫ്

ദുബായ് ഫിറ്റ്നെസ് ചാലഞ്ച് സൈക്കിള്‍ റൈഡില്‍ വന്‍ ജനപങ്കാളിത്തം

By News Desk · 12 Nov 2024, 08:37 AM

ദുബായ്: എമിറേറ്റില്‍ ജീവിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്കിടയില്‍ കായികബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബായ് ഭരണകൂടം സംഘടിപ്പിച്ച ദുബായ് ഫിറ്റ്നെസ് ചാലഞ്ചില്‍ വന്‍ ജനപങ്കാളിത്തം. ദുബായ് റൈഡില്‍ പങ്കെടുക്കാന്‍ നഗരഹൃദയമായ ശൈഖ് സായിദ് റോഡിലേക്ക് ഇന്നലെ സൈക്കിളുകളുമായി എത്തിയത് പതിനായിരങ്ങളായിരുന്നു. ഞായറാഴ്ച ആഴ്ച അവധിയായതിനാല്‍ അതിരാവിലെ മുതലേ ശൈഖ് സായിദ് റോഡിലേക്ക് സൈക്കിളോട്ടക്കാരുടെ വന്‍ പ്രവാഹമായിരുന്നു. പരിചയസമ്പന്നരായ സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന 12 കിലോമീറ്റര്‍ സ്പീഡ് ലാപ്സ് മത്സരം രാവിലെ 5ന് സ്റ്റാര്‍ട്ടിങ് പോയന്റായ ശൈഖ് സായിദ് റോഡില്‍നിന്നും കിക്ക് ഓഫ് ചെയ്തത്. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായുള്ള ഈ ഇവന്റില്‍ പങ്കെടുക്കുന്നവര്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് സഫ പാര്‍ക്കിലേക്കും തിരിച്ചും ശൈഖ് സായിദ് റോഡ് റൂട്ടില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിളോടിക്കണം എന്നതായിരുന്നു വ്യവസ്ഥ. റൈഡര്‍മാര്‍ രാവിലെ 6 മണിക്ക് മുമ്പ് റൈഡ് പൂര്‍ത്തിയാക്കി റൂട്ടില്‍ നിന്ന് പുറത്തുകടന്ന് മാതൃകയാവുകയും ചെയ്തു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›