അബുദബിയില്‍ ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങുന്ന വാഹനങ്ങളെ റഡാറുകള്‍ പിടികൂടും

അബുദബി: ദേശീയ അണുവിമുക്ത പദ്ധതിയുടെ സമയത്ത് പുറത്തിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന് റഡാറുകളും മറ്റും സജ്ജീകരിച്ചതായി അബുദബി പോലീസ്. അണുവിമുക്ത പ്രക്രിയ നടക്കുന്ന രാത്രി പത്ത് മുതല് രാവിലെ
 

അബുദബി: ദേശീയ അണുവിമുക്ത പദ്ധതിയുടെ സമയത്ത് പുറത്തിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ റഡാറുകളും മറ്റും സജ്ജീകരിച്ചതായി അബുദബി പോലീസ്. അണുവിമുക്ത പ്രക്രിയ നടക്കുന്ന രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ റോഡിലിറങ്ങുന്ന വാഹനങ്ങളെ റഡാറുകള്‍ കണ്ടെത്തുകയും ഓട്ടോമാറ്റിക് ആയി പിഴ നല്‍കുകയും ചെയ്യും.

അണുവിമുക്തമാക്കലിനോടുള്ള പൊതുജനങ്ങളുടെ പ്രതിബദ്ധത അറിയാന്‍ എമിറേറ്റിലുടനീളം പോലീസ് പട്രോളിംഗ് നടത്തും. ആരോഗ്യം, അവശ്യവസ്തുക്കള്‍ വാങ്ങല്‍ എന്നിവക്കല്ലാതെ ഈ സമയം പുറത്തിറങ്ങാന്‍ പാടില്ല.

ഈ സമയം അനാവശ്യമായി പുറത്തിറങ്ങിയാല്‍ രണ്ടായിരം ദിര്‍ഹം ആണ് പിഴ. അവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ഗ്ലൗസും മാസ്‌കും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.