ഹോം › ഗൾഫ്

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 39 ലക്ഷമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

By News Desk · 16 Dec 2024, 01:38 PM

ദുബൈ: യുഎഇലെ ഇന്ത്യക്കാരുടെ എണ്ണം 39 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വെളിപ്പെടുത്തി. യുഎഇയുടെ ഭാവി വീക്ഷണത്തേയും വളര്‍ച്ചയെയും നയിക്കുന്നത് ഇവിടെയുള്ള ഇന്ത്യന്‍ പ്രവാസി സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് എക്കൗണ്ട്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) ദുബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍. സാമ്പത്തിക രംഗത്ത് വളരെ വേഗം ഗ്ലോബല്‍ ഹബ്ബായി ദുബൈ മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന വളരെ വലുതാണ്. ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ ധാരാളം മേഖലകളിലെ പ്രൊഫഷണലായ സംഭാവനക്കുപരി ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ സാംസ്‌കാരികമായ പാലം തീര്‍ക്കുന്നതിലും ഈ സമൂഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതാണ്. 2012ല്‍ യുഎയില്‍ ഉണ്ടായിരുന്നത് 22 ലക്ഷം ഇന്ത്യാക്കാരായിരുന്നെങ്കില്‍ ഇന്ന് അത് 39 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയും യുഎഇയും തന്ത്രപ്രധാന രംഗങ്ങളില്‍ വളരെ അടുത്ത് സഹകരിക്കുന്ന രാഷ്ട്രങ്ങളാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍. ഇന്ത്യക്കാര്‍ക്ക് വളരാന്‍ അവസരം നല്‍കിയ യുഎഇ ഭരണാധികാരികളോട് നന്ദിയുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›