ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കും

ദുബൈ: കരിപ്പൂരിലെ വിമാന ദുരന്തത്തിന്റ പശ്ചാത്തലത്തില് ഇന്ത്യന് കോണ്സുലേറ്റ് ഇന്ന് പ്രവര്ത്തിക്കുമെന്ന് ദുബൈ കോണ്സുലേറ്റ് ജനറല് അറിയിച്ചു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള് അറിയാനും കേരളത്തിലേക്കുള്ള യാത്രയുമായി
 

ദുബൈ: കരിപ്പൂരിലെ വിമാന ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബൈ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും കേരളത്തിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട സഹായത്തിനുമാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മുതല്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അപകടത്തില്‍ പെട്ട വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്ത് ആവശ്യത്തിനും കോണ്‍സുലേറ്റിനെ ബന്ധപ്പെടാമെന്നും കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ അറിയിച്ചു.

ദുബൈയില്‍ നിന്ന് 190 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനമാണ് വെള്ളിയാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടത്.