തൃശൂര്‍ സ്വദേശിക്ക് 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബൈ: വാഹനാപകടവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസിക്ക് 20 ലക്ഷം ദിര്ഹം നഷ്ടപരിഹാരം നല്കാന് ഇന്ഷൂറന്സ് കമ്പനിയോട് നിര്ദേശിച്ച് ദുബൈ അപ്പീല് കോടതി. തൃശൂര് ചേലക്കര സ്വദേശി 33കാരനായ
 

ദുബൈ: വാഹനാപകടവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസിക്ക് 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് നിര്‍ദേശിച്ച് ദുബൈ അപ്പീല്‍ കോടതി. തൃശൂര്‍ ചേലക്കര സ്വദേശി 33കാരനായ ലത്തീഫ് ഉമ്മറിനാണ് ഈ തുക ലഭിക്കുക.

ജബില്‍ അലിയില്‍ വെച്ച് 2019 ജനുവരി 14നാണ് ലത്തീഫിന് അപകടമുണ്ടായത്. സഹപ്രവര്‍ത്തകനുമൊത്ത് കോണ്‍ക്രീറ്റ് മിക്‌സറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് മാര്‍ച്ച് 20 വരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. തുടര്‍ന്ന് ചികിത്സകള്‍ക്ക നാട്ടിലേക്ക് മടങ്ങി.

പരസഹായം കൂടാതെ നടക്കാന്‍ പോലുമാകില്ല ലത്തീഫിന്. മൂന്നും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. നേരത്തെ പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കാനായിരുന്നു ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ ഉത്തരവ്. തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അഡ്വ.ഫെമിന്‍ പണിക്കശ്ശേരിയാണ് ലത്തീഫിന് വേണ്ടി ഹാജരായത്.