ഹോം › ഗൾഫ്

ശമ്പളം വൈകിയ പ്രവാസികള്‍ ഇപ്പോള്‍ സന്തോഷത്തിലാണ്…കാരണം അറിയേണ്ടേ….

By MJ News Desk · 07 Nov 2024, 08:39 PM

ദുബൈ: ഇതാദ്യമായിട്ടായിരിക്കും ശമ്പളം വൈകിയ പ്രവാസികള്‍ക്ക് സന്തോഷമായിക്കാണും. ഇന്നലെ ശമ്പളം കിട്ടിയവര്‍ നാട്ടിലേക്കയച്ച പണത്തേക്കാള്‍ ഇന്നും ഇനി നാളെയും അയക്കുന്നവര്‍ക്കുണ്ടാകും. യു എസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ ശമ്പളം നാട്ടിലേക്ക് അയക്കാതെ വെച്ചവര്‍ക്കും വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപ കരുത്ത് കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും. ഇന്നത്തെ വ്യാപാരത്തില്‍ ഏറിയും കുറഞ്ഞും രൂപയുടെ മൂല്യം എത്തിയത് 84.37 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 6 പൈസയുടെ ഇടിവുണ്ട്. ബുധനാഴ്ച 22 പൈസ ഇടിഞ്ഞിരുന്നു. സ്വര്‍ണവില കുത്തനെ കുറഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതും എടുത്തു പറയേണ്ട മാറ്റമാണ്. അമരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിക്കാനിരിക്കുന്ന പലിശ നിരക്കിലെ മാറ്റമാണ് നിക്ഷേപകര്‍ ഇനി ഉറ്റുനോക്കുന്നത്. പലിശ നിരക്ക് .25 ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയരാനുള്ള വഴിയൊരുങ്ങും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#expats#indian rupees#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›