തത്സമയ ലൈസന്‍സിന്റെ ഫീസ് 3000 ദിര്‍ഹത്തില്‍ നിന്ന് 250 ആക്കി ദുബൈ

ദുബൈ: തത്സമയം ലൈസന്സ് ലഭിക്കാനുള്ള ഫീസ് 90 ശതമാനം വെട്ടിക്കുറച്ച് ദുബൈ ഇക്കോണമി. നേരത്തെയുണ്ടായിരുന്ന 3000 ദിര്ഹത്തില് നിന്ന് 250 ദിര്ഹമാക്കിയാണ് കുറച്ചത്. തത്സമയ ലൈസന്സ് പുതുക്കുമ്പോഴും
 

ദുബൈ: തത്സമയം ലൈസന്‍സ് ലഭിക്കാനുള്ള ഫീസ് 90 ശതമാനം വെട്ടിക്കുറച്ച് ദുബൈ ഇക്കോണമി. നേരത്തെയുണ്ടായിരുന്ന 3000 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കിയാണ് കുറച്ചത്. തത്സമയ ലൈസന്‍സ് പുതുക്കുമ്പോഴും ഇതേ ഫീസ് ആണ് ഈടാക്കുക.

ലിമിറ്റഡ് ലയബിലിറ്റി കമ്പനി (എല്‍ എല്‍ സി), വണ്‍ പേഴ്‌സണ്‍ എല്‍ എല്‍ സി, സോള്‍ പ്രൊപ്രീറ്റര്‍ഷിപ്, സിവില്‍ കമ്പനി എന്നീ രൂപങ്ങളിലാണ് തത്സമയ ലൈസന്‍സ്. പൊതു വ്യാപാര പ്രവര്‍ത്തനം ഉള്‍പ്പെടുന്ന പൊതു വാണിജ്യ ലൈസന്‍സ് ഓണ്‍ലൈനിലൂടെ വ്യവസായ ഉടമകള്‍ക്ക് നേടാം.

പുറത്തുനിന്നുള്ള അംഗീകാരം വേണ്ടാത്ത പ്രവര്‍ത്തനങ്ങളും ഇവര്‍ക്ക് നടത്താം. ഇത് പ്രവാസികള്‍ക്കും അനുവദനീയമാണ്. മാത്രമല്ല, ലൈസന്‍സ് നേടിയവര്‍ക്ക് ദുബൈ ചേംബറില്‍ തത്സമയം അംഗത്വം ലഭിക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സി (ജി ഡി ആര്‍ എഫ് എ)ന്റെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡും ജീവനക്കാര്‍ക്കുള്ള മൂന്ന് തൊഴില്‍ പെര്‍മിറ്റും ലഭിക്കും.