ഹോം › ഗൾഫ്

അബുദാബി ഇസ്‌ലാമിക് ബാങ്കിന് രാജ്യാന്തര പുരസ്‌കാരം

By News Desk · 14 Nov 2024, 12:52 AM

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇസ്‌ലാമിക് ബാങ്കെന്ന പദവി എഡിഐബി(അബുദാബി ഇസ് ലാമിക് ബാങ്ക്)ക്ക്. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് 2024ലെ ഏറ്റവും സുരക്ഷിതമായ ബാങ്കെന്ന പദവി എഡിഐബിക്ക് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എഡിഐബി ഈ പദവി സ്വന്തമാക്കുന്നത്. ഐഎംഎഫിന്റെയും വാഷിങ്ടണ്‍ ഡിസിയിലെ വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെയും വാര്‍ഷിക യോഗത്തില്‍ പുരസ്‌കാരം സമ്മാനിച്ചു. സാമ്പത്തികമായ മികച്ച അടിത്തറയും കഴിവുറ്റ റിസ്‌ക് മാനേജ്‌മെന്റ് പ്രകടനവും അഡ്‌വാന്‍സ്ഡ് സൈബര്‍ സെക്യൂരിറ്റി സിസ്റ്റവുമാണ് ബാങ്കിന്റെ കരുത്ത്. തങ്ങളുടെ ഉപഭോക്താക്കള്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള മികച്ച സുരക്ഷയും ഏറ്റവും നല്ല അനുഭവവുമാണ് ഇത്തവണയും പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ബാങ്ക് സിഇഒ മുഹമ്മദ് അബ്ദുല്‍ബാരി പ്രതികരിച്ചു. യുഎഇയിലെയും ഈജിപ്തിലെയും ഏറ്റവും മികച്ച ബാങ്കെന്ന പദവിയും എഡിഐബി സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടവും മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ബാങ്കെന്നതും പരിഗണിച്ചായിരുന്നു ഈ പുരസ്‌കാരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Abu Dhabi Islamic Bank#International award

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›