ഹോം › ഗൾഫ്

ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോക്ക് 20ന് തുടക്കമാവും

By News Desk · 13 Feb 2025, 04:58 PM

മനാമ: രാജ്യത്തെ കാര്‍ഷിക മേഖലയുടെ കുതിപ്പ് പ്രകടമാക്കുന്നതിനൊപ്പം രാജ്യാന്തര മേഖലയില്‍ ഗാര്‍ഡനിംങ്ങിലെ പുതിയ പ്രവണതകള്‍ അടുത്തറിയാന്‍കൂടി സഹായിക്കുന്ന ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ 2025 ഈ മാസം 20ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ രാജാവിന്റെ ഭാര്യയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണുമായ ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ ഉദാരമായ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ നമ്പര്‍ മൂന്നിലാണ് ഗാര്‍ഡന്‍ ഷോ നടക്കുക. ലോക ഗാര്‍ഡനിങ് രംഗത്ത് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളും നവീനമായ ആശയങ്ങളും പുത്തന്‍ രീതികളും എല്ലാം അടുത്തറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഗാര്‍ഡന്‍ ഷോ അവസരം ഒരുക്കുമെന്നാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›