കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; 11 വയസുകാരിക്ക് ദാരുണാന്ത്യം
Mar 4, 2026, 08:20 IST
കുവൈത്തിൽ ഡ്രോൺ വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റു. ഇതോടെ കുവൈത്തിൽ പരുക്കേറ്റവരുടെ എണ്ണം 32 ആയി
മരിച്ച കുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശവാസിയായ കുട്ടിയല്ല മരിച്ചതെന്നാണ് വിവരം. ഈ കുട്ടിയുടെ കുടുംബത്തിലെ നാല് പേരാണ് ചികിത്സയിലുള്ളത്. നിരവധി ആക്രമണം ചെറുത്തതായി കുവൈത്ത് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോണുകൾ തകർത്തെന്ന് സൗദിയും പ്രതികരിച്ചു.
ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. വാലിദ് മജീദ് സുലൈമാൻ, അപബ്ദുൽ അസീല് അബ്ദുൽ മൊഹ്‌സിൻ നാസർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്.