{"vars":{"id": "89527:4990"}}

ദുബൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; പിന്നാലെ തീപിടിത്തം
 

 

ദുബൈയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാന്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ആക്രമണത്തിന് പിന്നാലെ ദുബൈ സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി

വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ പറഞ്ഞു. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട  കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്

സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരുക്കേറ്റിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി