ഹോം › ഗൾഫ്

ജിദ്ദ രാജ്യാന്തര പുസ്തക മേള തുടങ്ങി

By News Desk · 14 Dec 2024, 04:35 PM

ജിദ്ദ: 22 രാജ്യങ്ങളില്‍ നിന്നായി ആയിരത്തില്‍ അധികം പ്രസാധകര്‍ പങ്കാളികളാവുന്ന ജിദ്ദ രാജ്യാന്തര പുസ്തക മേള 2024ന് തുടക്കമായി. സഊദി അതോറിറ്റി ഫോര്‍ ലിറ്ററേചര്‍, പബ്ലിഷിങ് ആന്റ് ട്രാന്‍സ്‌ലേഷന്‍ ആണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21വരെ നീണ്ടുനില്‍ക്കുന്ന മേളക്ക് ജിദ്ദ സൂപര്‍ഡോമിലാണ് തുടക്കമായിരിക്കുന്നത്. ആയിരത്തില്‍ അധികം പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ നൂറില്‍ അധികം പരിപാടികളാണ് മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളില്‍ നടക്കുക. 170ല്‍ അധികം വിദഗ്ധരാണ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയെന്നും സംസ്‌കാരത്തെയും പ്രസാധന രംഗത്തെയും പിന്തുണക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം ഒരു ഉത്സവമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പബ്ലിഷിങ് ജനറല്‍ ഡയരക്ടര്‍ ഡോ. അബ്ദുലത്തീഫ് അല്‍ വാസില്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Jeddah International Book Fair

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›