ഹോം › ഗൾഫ്

കാറുകള്‍ കൂട്ടിയിടിച്ച് സൗദിയില്‍ കായംകുളം സ്വദേശി മരിച്ചു

By News Desk · 24 Feb 2025, 08:16 PM

ദമാം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു ഹുഫൂഫിന് സമീപത്തു വെച്ചായിരുന്നു അപകടം. ചേരാവള്ളി സറീന മന്‍സില്‍ ആഷിക് അലി (29) ആണ് മരിച്ചത്. സൗദിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി വരവേയാണ് അപകടമുണ്ടായത്. സൗദി പൗരന്‍ ഓടിച്ച കാറുമായി ആഷിക് അലിയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.ആഷിക് സംഭവസ്ഥലത്തും സ്വദേശി പൗരന്‍ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. ആഷിക്ക് ഓടിച്ച വാഹനത്തിലെ തൊഴിലാളികളായ ബംഗ്ലാദേശികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ അഹ്‌സയിലെ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചയിലേക്കു മാറ്റിയ മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›