ഹോം › ഗൾഫ്

മലയാളി പൊളിയാണെടാ…ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം

By MJ News Desk · 11 Dec 2024, 07:27 PM

മലയാളി ഭാഗ്യം ഇല്ലാത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാത്ത അവസ്ഥയാണ് യു എ ഇയില്‍. ബിഗ് ടിക്കറ്റ് സീരിസിലെ 269ാം നറുക്കെടുപ്പിലാണ് രണ്ട് മലയാളികള്‍ക്ക് ഭാഗ്യം വന്നെത്തിയത്. ആകാശ് രാജ്, അബ്ദുല്‍ നാസര്‍ എന്നിവരെ തേടി ഭാഗ്യമെത്തിയത്. നാസറിന്റെ ടിക്കറ്റിന് 23 ലക്ഷവും ആകാശിന് 16 ലക്ഷവും ലഭിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും ടിക്കറ്റ് വാങ്ങിയത്. ഇതിന് പുറമെ ബംഗ്ലൂരുകാരനായ മുഹമ്മദ് ഹനീഫ് ബംഗ്ലാദേശ് സ്വദേശി എംഡി മെഹ്ദി എന്നിവര്‍ അടക്കമുള്ള 68 ഓളം പേര്‍ക്ക് ഇക്കുറി സമ്മാനം നേടാനായി. 49 കാരനായ അബ്ദുള്‍ നാസര്‍ ദുബായില്‍ ഒരു സ്വര്‍ണക്കടയിലെ ജീവനക്കാരനാണ്. 2012 മുതല്‍ പ്രവാസിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. 20 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. 70,000 ത്തോളം ദിര്‍ഹം നേടിയ 30 കാരനായ ആകാശ് രാജ് ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍ ആണ്. കഴിഞ്ഞ 7 വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത് വരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇടക്കിടെ ആകാശ് ബിഗ് ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ‘ബിഗ് ടിക്കറ്റ് വിജയിച്ചെന്ന് പറഞ്ഞ് കോള്‍ വന്നപ്പോള്‍ തട്ടിപ്പായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ കണ്‍ഫര്‍മേഷന്‍ ഇമെയിലിനായി കാത്തിരുന്നു. ഇപ്പോള്‍ വളരെ അധികം സന്തോഷത്തിലാണ്. വിജയിക്കുകയെന്നത് വല്ലാത്തൊരു അനുഭവമാണ്’, ആകാഷ് രാജ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#big ticket#malayalies#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›