ഹോം › ഗൾഫ്

ഖുറിയാത്ത് സീ ഡോക്ക് പദ്ധതി 83% പൂർത്തിയായി

By News Desk · 11 Aug 2025, 02:17 PM

മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെ ഖുറിയാത്തിൽ നിർമ്മാണത്തിലിരിക്കുന്ന സീ ഡോക്ക് പദ്ധതി 83 ശതമാനം പൂർത്തിയായി. ഫിഷറീസ് ആന്റ് അഗ്രികൾച്ചറൽ റിസോഴ്‌സസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പദ്ധതി, മേഖലയിലെ മത്സ്യബന്ധന മേഖലയ്ക്കും വിനോദസഞ്ചാരത്തിനും വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള വാട്ടർഫ്രണ്ട് വികസനം, മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി നങ്കൂരമിടാനുള്ള സൗകര്യം, യാത്രാ ബോട്ട് ടെർമിനലുകൾ, വാണിജ്യ ഇടങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമാകും. 2025 അവസാനത്തോടെ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഒമാൻ#മസ്കറ്റ്#സീ ഡോക്ക്

ബന്ധപ്പെട്ട വാർത്തകൾ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
പൂർണ്ണ പേജ് കാണുക ›