ഹോം › ഗൾഫ്

കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: ഫൈനൽ റൗണ്ടുകൾക്ക് മക്കയിൽ തുടക്കമായി

By News Desk · 10 Aug 2025, 12:23 AM

മക്ക: ഇരുഹറം കാര്യാലയങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്ന 45-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠമാക്കൽ, പാരായണ, വ്യാഖ്യാന മത്സരത്തിന്റെ ഫൈനൽ റൗണ്ടുകൾക്ക് തുടക്കമായി. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ മത്സരത്തിന്റെ ഉദ്ഘാടനം ഇസ്ലാമികകാര്യ, ദഅവ, മാർഗനിർദേശ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുൽ ലത്തീഫ് അൽ അൽ ഷെയ്ഖ് നിർവഹിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിലാണ് ആറ് ദിവസങ്ങളിലായി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. 128 രാജ്യങ്ങളിൽ നിന്നുള്ള 179 മത്സരാർത്ഥികളാണ് ഈ വർഷം മാറ്റുരയ്ക്കുന്നത്. മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നത് ഇതാദ്യമാണ്. വിശുദ്ധ ഖുർആനെ സേവിക്കുകയും അതിന്റെ മനഃപാഠമാക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് സൗദി അറേബ്യയുടെ മഹത്തായ പാരമ്പര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. രാജ്യം സ്ഥാപകൻ കിംഗ് അബ്ദുൽ അസീസ് മുതൽ കിംഗ് സൽമാൻ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരിലൂടെ ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ മത്സരത്തിൽ വിജയിക്കുന്നവർക്കായി 40 ലക്ഷം സൗദി റിയാലിലധികം സമ്മാനത്തുകയാണ് മാറ്റിവെച്ചിട്ടുള്ളത്. അതീവ സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള വിധിനിർണ്ണയ പ്രക്രിയക്കായി സൗദി അറേബ്യ, മൊറോക്കോ, ഉഗാണ്ട, അൽബേനിയ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച വിധികർത്താക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ, അവരുടെ ഒപ്പം വന്നവർ, ഹറമിലെ വിശ്വാസികൾ എന്നിവർ നിറഞ്ഞ സദസ്സിൽ അഞ്ചു വിഭാഗങ്ങളിലായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാണ് മത്സരങ്ങൾക്ക് തുടക്കമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് ഖുർആനിക വിജ്ഞാനത്തിന്റെ ഉന്നതിയിലേക്ക് എത്താൻ ഈ മത്സരം വഴിയൊരുക്കുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
##സൗദിഅറേബ്യ#ഖുർ ആൻ പാരായണം#മൽസരം#വിജയി#റിയാൽ

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›