ഹോം › ഗൾഫ്

ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസമയത്ത് കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ്

By News Desk · 29 Nov 2024, 12:15 AM

കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസയമത്ത് കണക്കുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്. ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അജ്മിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും മന്ത്രി ഡോ. അമ്തല്‍ അല്‍ ഹുവൈലയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അല്‍ ജരീദ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ അജ്മി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›