കുവൈത്തില്‍ നൂറിലേറെ ഇന്ത്യക്കാരുടെ ആത്മഹത്യ; ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്ഷം ജനുവരി 16നും ഈ വര്ഷം ആഗസ്റ്റ് 22നും ഇടയില് 121 ഇന്ത്യന് പ്രവാസികള് കുവൈത്തില് ആത്മഹത്യ ചെയ്തെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ
 

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം ജനുവരി 16നും ഈ വര്‍ഷം ആഗസ്റ്റ് 22നും ഇടയില്‍ 121 ഇന്ത്യന്‍ പ്രവാസികള്‍ കുവൈത്തില്‍ ആത്മഹത്യ ചെയ്‌തെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത നിഷേധിച്ച് കുവൈത്ത്. പട്ടിണി, അപമാനം അടക്കമുള്ള കാരണങ്ങളാലാണ് ആത്മഹത്യയെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ അവകാശവാദം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ഈയടുത്തും നിരവധി കൂടിക്കാഴ്ചകളുണ്ടായിരുന്നെന്നും അവയിലൊന്നും ഇത്തരം കേസുകള്‍ ഉന്നയിക്കപ്പെട്ടില്ലെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു.